പഠിപ്പുര


പയ്യന്നൂർ എൻജിനിയറിങ് കോളേജിൽ ആർക്കിടെക്ചർ വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ് നടന്നു. 

പിലാത്തവ കൈതപ്രം കോളേജ് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്നോളജിയിൽ (പയ്യന്നൂർ) 2019- 20,2020-21 വർഷങ്ങളിൽ എൻജിനിയറിങ് ആൻഡ് ആർക്കിടെക്ചർ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ് നടന്നു. 

ഏഴിമല നാവിക അക്കാദമി ജോർജി സ്ട്രാർ ഡോ തമൽ ഗുഹ ഉദ്ഘാടനം ചെയ്തു. ഭരണസമിതി ചെയർമാൻ അഡ്വ. കെ.കെ. രാജേ ന്ദ്രൻ അധ്യക്ഷത വഹിച്ചു.

 വൈസ് ചെയർമാൻ എ.ജി.സി. ബഷീർ, ഡയറക്ടർമാരായ സി.എച്ച്. അബ്ദുൾ റഹിം, ടി.വി. ചന്ദ്രദാസ്, വി.കെ.പി. ഹമീദലി, പ്രിൻസിപ്പൽ ഡോ. എ. പശുപതി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി.കെ. ഷിജുമോഹൻ എന്നിവർ സംസാരിച്ചു. വകുപ്പു  മേധാവികളായ പി. മുരളീധരൻ, കെ. അനുരാജ്, ടി. സൂരജ്, കെ.ടി. ദിൽന, വി.പി. ഹരിത നസിയത്ത് എന്നിവർ ബിരുദദാര കൾക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് പൂർവവിദ്യാർഥിസംഗമം നടന്നു.



loading...